District News
അതിരമ്പുഴ: ഫ്രാൻസിസ് ജോർജ് എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് നാല് സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ അനുവദിച്ചു.
പാനലുകളുടെ സ്വിച്ചോൺ കർമം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, പ്രിൻസിപ്പൽ ബിനു ജോൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കുര്യൻ, അഡ്വ. മൈക്കിൾ ജയിംസ്, രെഞ്ചു ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Kerala
കോട്ടയം: നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തര ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് ഫ്രാന്‍സിസ് ജോര്‍ജ് എംപി നിവേദനം നല്കി.
എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
District News
കോട്ടയം: സംരംഭക സംരക്ഷണ നിയമനിര്‍മാണം നടത്തണമെന്നും സംരംഭങ്ങളുടെ നിലനില്പിനും വളര്‍ച്ചയ്ക്കും അനുയോജ്യമായ സാമ്പത്തിക പങ്കാളികളായി ധനകാര്യ സ്ഥാപനങ്ങള്‍ മാറണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കോട്ടയം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബില്‍ഡേഴ്സ് അസോസിയേഷന് ഏറ്റുമാനൂര്‍ സെന്റര്‍ ചെയര്മാന് ഷാജി ഇലവത്തില്‍ അധ്യക്ഷത വഹിച്ചു.
ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എബി. എം. പൊന്നാട്ട്, ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സ്റ്റേറ്റ് ചെയര്മാന് കെ.എ. ജോണ്സണ്, സുരേഷ് പൊറ്റക്കാട്, കേരള സ്റ്റേറ്റ് സ്മോള്‍ സ്കെയില്‍ ഇന്‍സ്ട്രീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ. ദിലീപ് കുമാര്‍,
കിഫ്ബി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സെക്രട്ടറി പോള്‍ ടി. മാത്യു, ഗവൺമെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, എംഎസ്എംഇ ബോറവേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോഷ് ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.